ടി. എം. ചുമ്മാർ (സാഹിത്യനിപുണൻ)

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽപ്പെട്ട വരാപ്പുഴയിലെ ചിറയ്ക്കകം എന്ന സ്ഥലത്ത് 1899 ഒക്ടോബർ മാസം 13-ാം തിയതി (1075 കന്നി 28) യാണു് ജനനം. മാതാപിതാക്കൾ തട്ടാരശ്ശേരി മത്തായിയും ത്രേസ്യാമ്മയും ആയിരുന്നു. 1918-ൽ ഇ. എസ്. എൽ. സി. പാസ്സായി അദ്ധ്യാപക വൃത്തിയിൽ പ്രവേശിച്ചു. 1922-ൽ നാട്ടുഭാഷാ മുഖ്യപരീക്ഷ പാസ്സായി. 1927-ൽ കൊച്ചി പണ്ഡിതപരീക്ഷ, 1935-ൽ മദ്രാസ് യൂണിവേഴ്സിറ്റി വക വിദ്വാൻ പരീക്ഷ എന്നിവ പാസ്സായി. മഞ്ഞുമ്മൽ, വരാപ്പുഴ, മുനമ്പം, കൂനമ്മാവ്, തേവര എന്നിവിടങ്ങളിലായി 13 വർഷം അദ്ധ്യാപകനായിരുന്നു. ഏറ്റവും ദീർഘകാലം ജോലി ചെയ്തിട്ടുള്ളതു തേവരയിൽ ആണു്. ഹൈസ്‌ക്കൂളിൽ 10 വർഷവും കോളേജിൽ 16 വർഷവും.

മക്കൾ അഞ്ചുപേർ. രണ്ടു പെണ്ണും, മൂന്നാണും. ത്രേസ്യാമ്മ, അമ്മിണി, ജോൺ, ജെയിംസ് ക്ലീറ്റസ്.

ഭാര്യ കോട്ടുവള്ളിയിൽ കുന്നത്തുവീട്ടിലെ ശ്രീമതി ബ്രിജീത്തയായിരുന്നു.

40 വർഷത്തോളം സമസ്തകേരളസാഹിത്യപരിഷത്തിൽ നിർവ്വാഹക സമിതി അംഗമായിരുന്നു.

  • 1955-ൽ ‘സാഹിത്യാലങ്കാർ’
  • 1960-ൽ ‘സാഹിത്യനിപുണൻ’
  • 1970-ൽ ‘സാഹിത്യതാരം’ എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
  • 1986-ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.

1988 ഫെബ്രുവരി 17 ന് സാഹിത്യ സപര്യ പൂർത്തിയാക്കി യശ്ശഃശരീരനായി.

പ്രധാനകൃതികൾ:

പദ്യസാഹിത്യചരിത്രം. ഭാഷാ ഗദ്യസാഹിത്യചരിത്രം സി.വി.യുടെ ആഖ്യായികകൾ, മഹാകവി കുഞ്ചൻനമ്പ്യാർ, സുവർണ്ണകൈരളി, അശോകചക്രം ചിന്താപഥം, വിചാരലീല, ഗദ്യസൗരഭം, അനുസ്മരണ, രാജർഷി, സാദരസ്മരണകൾ (ഒന്നും രണ്ടും ഭാഗങ്ങൾ), കവിരാമായണയുദ്ധം എന്നിവയും നിരൂപണപരമായ അവതാരികയോടും വ്യാഖ്യാനത്തോടും കൂടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ധ്രുവചരിതം (തുള്ളൽ) സ്ത്രീപർവ്വം, ഉദ്യോഗപവും, ഭീക്ഷ്മപർവ്വം, ഗോപികാദുഃഖം (കൃഷ്ണഗാഥ), കവിതിലകൻ കെ. പി. കറുപ്പൻ തുടങ്ങിയവയുമാണ്.

കഴിഞ്ഞ കാലത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ...
 

ടി.എം.ചുമ്മാര്‍ കൃതികള്‍

 

പ്രസ്താവന

ഭാഷാഗദ്യസാഹിത്യചരിത്രത്തിൻ്റെ പരിഹരിച്ചു വിപുലപ്പെടുത്തിയ പുതിയ പതിപ്പാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നതു്. ആദ്യത്തെ പതിപ്പിൽ വന്നുകൂടിയ ചില തെറ്റുകൾ തിരുത്തുന്നതിനും, കൂടുതൽ പല കാര്യങ്ങളും കൂട്ടിച്ചേക്കുന്നതിനും ഈ പുതിയ പതിപ്പിൽ

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍