അത്യാധുനിക കവികൾ
‘അർക്കം’ (എരുക്ക്) എന്ന കവിതയിൽനിന്നു ചില വരികൾ ഉദ്ധരിച്ചുകൊള്ളട്ടെ:
കോണികയറിയിറങ്ങുന്നു- കോണകവാലുമിറങ്ങുന്നു
ഞാനെൻ്റെ കൂട്ടിനു തേടുന്നു.
സ്വത്വാന്വേഷകനെ ചിത്രീകരിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. എന്നാൽ പിന്നീടു് കൂടുതൽ കൂടുതൽ ദുരൂഹപ്രായമായിത്തീരുകയാണ്. മേൽ പ്രസ്താവിച്ച പദ്യഭാഗംതന്നെ നോക്കുക.
മുതിർന്നവരെപ്പോലെ കോണികയറിയിറങ്ങാനുള്ള കുട്ടികളുടെ ആഗ്രഹത്തേയും, കോണകവാൽ പഴമയുടെ – പാരമ്പര്യത്തിൻ്റെ ചിഹ്നമായി കാണുന്നതിനേയും സമ്മേളിപ്പിച്ചിരിക്കയാണത്രെ പ്രസ്തുത വരികളിൽ. മറ്റു കവിതകളും ഭാവനാശക്തിയുടെ കഴിവുപോലെ വ്യാഖ്യാനിക്കാവുന്നതാണു്.
