പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കവി അനവധി മുക്തകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ഒന്നാണു് താഴെ ചേർക്കുന്ന സന്ധ്യാവർണ്ണന:

വൃത്തിക്കായുപയുക്തമംബരമഴിച്ചർക്കൻ കുളിച്ചുക്കിനാ-
യെത്തുന്നബ്ധിയിലെന്നു തൽ തരുണിയാമിപ്പാശവാഹാശയും
ഹസ്തച്ചെന്തളിരിങ്കലന്തിമയമാം രക്തപ്പെരുമ്പട്ടെടു-
ത്തെത്തിക്കുന്നു സതിക്കു ഭർത്തൃഭജനം സർവ്വാർത്ഥകാമപ്രദം.

ജയദേവകൃതിയായ പ്രസന്നരാഘവം നാടകത്തിൻ്റെ തർജ്ജമയിൽ, കവി തന്നെപ്പറ്റി സ്വയം പരാമർശിക്കുന്ന ഒരു പദ്യവും കൂടി ഉദ്ധരിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം:

വീരോത്തംസവിശാഖ വഞ്ചിനൃവരൻ വിദ്വജ്ജനാഗ്രേസരൻ
പാരം പ്രീതികലർന്നു സൽക്കവിതയാലർപ്പിച്ച പൊൽക്കങ്കണം
നേരേ തൻ കരതാരിലാർന്നു വിലസും ശ്രീകേശവാഖ്യൻ മഹാ-
ധീരൻ സിംഹളമണ്ഡലേശനൊരുവൻ ഭാഷാന്തരംചെയ്തിദം.

1072 കന്നി 21-ാം തീയതി 39-ാമത്തെ വയസ്സിൽ ഈ പണ്ഡിതകവി കാലധർമ്മം പ്രാപിച്ചു.