പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

”ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം.
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ.”

“സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ,
ഇടർ തീർപ്പതിനേകഹേതു വ-
ന്നടിയാമേതു മഹാവിപത്തിലും.”

”ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് ‌വരാം
ശരിയായ് മധുരിച്ചിടാം സ്വയം-
പരിശീലിപ്പൊരു കയ്പുതാനുമേ.”

”അഥവാ, ക്ഷമപോലെ നന്മചെ-
യ്തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്-
ഗുരുവും മർത്ത്യനു വേറെയില്ലതാൻ.”