പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

ആശാൻ്റെ കൃതികളിൽ ശബ്ദാർത്ഥ‌ചാരുത ഇത്രയും തികഞ്ഞ കൃതി മറെറാന്നില്ല. മധുരോദാരമായ തത്ത്വചിന്തകളും ഈ കൃതിയുടെ പ്രശസ്തിയെ വളരെ വർദ്ദിപ്പിച്ചിട്ടുണ്ട്.

“ഹാ, സുഖങ്ങൾ വെറും ജാലം ആരറിവു നിയതിതൻ
 ത്രാസു പൊങ്ങുന്നതും താനേ താണുപോവതും.”

”അഹഹ! സങ്കടംമോർത്താൽ മനുഷ്യജീവിതത്തേക്കാൾ
 മഹിയിൽ ദയനീയമായ് മറെറന്തേന്നുള്ളു
 പുഷ്ടശക്തി വഹിക്കുമിപ്പളുങ്കുപാത്രം വിരലാൽ
 മുട്ടിയാൽമതി തവിടുപൊടിയാമല്ലൊ.
 അതുമല്ല വിപത്തുകളറിയുന്നില്ലഹോ മർത്ത്യൻ

 പ്രതിബോധവാനെന്നാലും മതിമോഹത്താൽ
 ഊറ്റമായൊരുരഗത്തിൻ ചുരുളിനെയുറക്കത്താൽ
 കാററുതലയിണയായേ കരുതൂ ഭോഷൻ.”

ഇത്തരം അനുഭൂതിനിറഞ്ഞ ജീവിതദർശനങ്ങൾ ഈ കൃതിയിൽ ആപാദചൂഡം കാണാം.