പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

ഈ കാവ്യത്തിലെ മുഖ്യമായ അംശവും ഈ ഒടുവിൽപ്പറഞ്ഞ ഭാഗംതന്നെ ജാതി വ്യത്യാസത്തിൻ്റെ നിരർത്ഥകതയെപ്പറ്റി ആശാൻ ബുദ്ധനെക്കൊണ്ടു പറയിക്കുന്നതിൽ ഒരു ഭാഗം നോക്കുക:

എന്തു പറവൂ? എന്തോർപ്പു —
ജാതി ഹന്ത വിഡംബനം രാജൻ!
നെല്ലിൻചുവട്ടിൽ മുളയ്ക്കും-കാട്ടു
പുല്ലല്ല സാധു പുലയൻ
ശങ്കവേണ്ടാന്നായ് പുലർന്നാൽ-അതും
ചെങ്കതിർ പൂണു, ചെടിതാൻ
ഇന്നലെ ചെയ്തോരബദ്ധം- മൂഢ-
ർക്കിന്നത്തെയാചാരമാവാം
നാളത്തെ ശാസ്ത്രമതാവാം- അതിൽ
മുളായ്ക സമ്മതം രാജൻ
വ്യാമോഹമാർന്നും സുഖത്തിൽ-
പര ക്ഷേമത്തിൽ വിപ്രിയമാർന്നും
പാമരചിത്തം പുകഞ്ഞു- പൊങ്ങും
ധൂമമാമീഷ്യർതാൻ ജാതി.