പദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ത്രിമൂർത്തികൾ-കുമാരനാശാൻ

ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമവെട്ടുമ്പോളിടയ്ക്കാത്തമ-
സ്ഥാനം കാണുവതില്ലലാതവലയത്തോടൊത്ത വേഗത്തിനാൽ; നൂനം ഹം!
ക്ഷണമൃത്യുവിങ്ങനുദിനം നിദ്രാഖ്യമായ് ദീർഘമാം-
മൂനംവിട്ടതു നീണ്ടനന്തരമിതാം വിശ്രാന്തി ജന്തുക്കളിൽ

ബുദ്ധാഗമപ്രകാരമാണ് കവി ഇവിടെ ജീവിതവിമർശം ചെയ്തിരിക്കുന്നതെന്നു സ്പഷ്ടമാകുന്നു. പ്രപഞ്ചമെല്ലാം വിജ്ഞാനധാരയിൽ ആരോപിതമെന്നു ബുദ്ധാഗമം സിദ്ധാന്തിക്കുന്നു. കാണപ്പെടുന്ന സകല പദാർത്ഥങ്ങളും ക്ഷണവിനാശികളാണു്. വിജ്ഞാനധാരയുടെ അഥവാ. തുടർച്ചയായി നില്ക്കുന്ന ബോധത്തിൻ്റെ- സ്വഭാവവും ഇതുതന്നെ ഏതാദൃശമായ വിജ്ഞാനപരമ്പരയാണു മനുഷ്യരിൽ ചൈതന്യമെന്ന വ്യവഹാരത്തെ അർഹിക്കുന്നതു’:

ഏതും പാർക്കുമ്പോഴില്ലാതെയുമെതിരിലെഴും മാത്രതോറും മറഞ്ഞും
യാതൊന്നിൽ തോന്നിനിന്നങ്ങനെ വെളിയിൽ വിളങ്ങുന്നു വിശ്വങ്ങളെല്ലാം
ആ തത്ത്വാന്തപ്രബോധാവലിയിതു നിയതം വാസനാഹാനിമൂലം
ചേതസ്സിൽ പ്രസ്ഫുരിക്കുന്നിതു വിഷയരസം വിട്ടുവ സ്പഷ്ടമിപ്പോൾ.

എന്നു് ‘പ്രബോധചന്ദ്രോദയ’ത്തിൽ ബുദ്ധഭിക്ഷുവിനെക്കൊണ്ടു പറയിക്കുന്ന ഭാഗത്ത് ഈ സംഗതി വ്യക്തമാകുന്നുണ്ട്.