ആധുനികയുഗം
നാട്ടാരെല്ലാം വിഷുവീലഹളയിലുതിരും
കാലമദ്ദീനമായിത്തൻ കൂട്ടാളായ്യോ! കഴിഞ്ഞീടിന കഥ, വലുതാ-
യുള്ള വർഷാനിശീഥം
കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമീ
വേളയിൽക്കഷ്ടമായാൾ
നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിള-
ക്കിൻ്റെ നേരിട്ടിരുന്നു.
അങ്ങനെ ആ നിസ്സഹായൻ ആ പരിതഃസ്ഥിതിയിൽ “മണ്ണിൻ ചൈതന്യ മില്ലാപ്പടി പൊടിപുരളും മട്ടു വാടിക്കിടക്കും, പെണ്ണിൻ പൂമേനി താങ്ങി, തന്നോടൊപ്പിച്ചമർത്തിത്തഴുകിയൊരുവിധം ഗദ്ഗദം പൂണ്ടുര”യ്ക്കുന്നതാണു് വിലപിക്കുന്നതാണു്. ഇതിലെ വിഷയം. ഉൽക്കടമായ വികാരം ആ വാക്കുകളിൽഓരേ ന്നിലും സ്പഷ്ടമാണു്. കവി, തത്ത്വചിന്തകളെക്കൊണ്ട് മനസ്സിൻ്റെ വ്യഥയെ ശാന്തമാക്കുവാൻ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും തല്ക്കാലം തൻ്റെ ഹൃദയവ്യഥയ്ക്കു ശമനം സിദ്ധിക്കുന്നില്ല. ആ നയനങ്ങൾ ‘നിയതിയോഗത്തിനാൽ മുദ്രിതങ്ങൾ’തന്നെയാണു്.
നാതാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറ-
ച്ചേവമോർത്താലുമിന്നെൻ
വേദാന്തക്കൺവെളിച്ചം വിരഹമഷി പിടി-
ചൊന്നു മങ്ങുന്നുവെങ്കിൽ
വാദാർത്ഥം ദണ്ഡമേന്തും യതികളുടെ വെറും
കാവി മുണ്ടുഗ്രസംഘ-
ത്തീദാഹം കൊണ്ടു നീട്ടും രസനകളെ മുറ-
യെത്രനാൾ മൂടിവെയ്ക്കും?
എന്നു് അസഹ്യമായ ദുഃഖാർന്നവത്തിൽ നീന്തിത്തുടിച്ച കവി സ്വയം ചോദിച്ചു പോകുന്നു. ഇത്ര വികാരവായ്പും വിചാരമാധുരിയും ഉൾക്കൊണ്ടു് ഒരു കവിത ‘ഒരു വിലാപ’ത്തിനു മുമ്പു മലയാളത്തിലുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.
