ആധുനികയുഗം
കഷ്ടം, സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
എന്നു തുടങ്ങുന്ന ‘പ്രരോദന’പദ്യം, ‘ഒരു വിലാപ’ത്തിലെ,
ലാവണ്യംകൊണ്ടിണങ്ങും പുതുമ, കവിതകൊ-
ണ്ടുള്ള സൽക്കീർത്തി, വിദ്വാ-
ത്ഭാവംകൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാ
മൂലമാം വൻപ്രതാപം
ഈവർണ്ണനീയം ഗുണമഖിലമൊരേ
വാതിലിൽത്തട്ടി മുട്ടി-
ജീവത്താമാദി മൂലപ്രകൃതിയിലൊടുവിൽ-
ച്ചെന്നുചേരുന്നുവല്ലോ
എന്ന പദ്യം വായിക്കുമ്പോൾ ഒരു ഭാവുകൻ അനുസ്മരിച്ചുപോകും. ആശാൻ തൻ്റെ പ്രരോദനം 45-മത്തെ വയസ്സിലും, വി. സി. തൻ്റെ വിലാപം 19-ാമത്തെ വയസ്സിലും എഴുതിയതാണെന്നുള്ള വസ്തുത കൂടി ഈ അവസരത്തിൽ സ്മരിച്ചിരിക്കേണ്ടതാണു്.
