പദ്യസാഹിത്യചരിത്രം. ഇരുപത്തിയാറാമദ്ധ്യായം

ഇടപ്പള്ളിക്കവികൾ

ഒന്നു ഞാൻ ചോദിക്കട്ടെ, തെന്നലേ ഭവാനെയും
എന്നെയും തപിപ്പിക്കുമശ്ശക്തിയൊന്നല്ലയോ?
അല്ലെങ്കിലെന്തിന്നു നാം രണ്ടാളുമൊരുപോലെ–
യല്ലിലും, പകലിലുമലഞ്ഞുനടക്കുന്നു?
ശാന്തസുന്ദരമായ ശാരദാകാശത്തിലും,
കാന്തിയിൽ വിളങ്ങീടും കാനനപ്പരപ്പിലും
കണ്ടകം നിറഞ്ഞുള്ള കാപഥത്തിലും മലർ–
ച്ചെണ്ടുകൾ വിരിയുന്ന മഞ്ജുളാരാമത്തിലും,
സിന്ധുതന്നനന്തമാം മാറിടത്തിലും, നമ്മൾ
സന്തതം വിഹരിപ്പൂ സന്തപ്തഹൃദയരായ്!
ആനന്ദമെങ്ങാണെന്നു നീ തിരഞ്ഞീടും നേരം
ആനന്ദമെന്താണെന്നുതന്നെ ഞാനാരായുന്നൂ!

എന്നിങ്ങനെ ‘വ്രണിതഹൃദയ’ത്തിലും,