ഇതരകൃതികൾ
കുഞ്ചൻനമ്പ്യാരുടെ കൃതികളിൽ മുഖ്യമായ തുള്ളൽ ക്കഥകളെപ്പറ്റിയാണ് ഇതുവരെ പരാമർശിച്ചിട്ടുള്ളത്. ആ മഹാകവിയുടെ കവിതാവല്ലരി അങ്കരിച്ചതുമുതൽ പരി ണതഫലോപനമ്രമായി തീർന്നതുവരെയുള്ള പല കാലഘട്ട ങ്ങളിൽ ഉണ്ടായിട്ടുള്ള മററു മലയാളകവിതകളെക്കുറി ച്ചാണു് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുവാനാരംഭിക്കു
രുഗ്മിണീസ്വയംവരവും ശീലാവതിയും
ബാല്യകാല വിദ്യാഭ്യാസാനന്തരം നമ്പ്യാർ കേരളത്തിൻ്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിരുന്നതായി ഒന്നാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അക്കാലത്തെ ഉത്തര ദേശയാത്രയിൽ കവി, വടക്കാഞ്ചേരിയിൽ വന്നുചേരുകയും, അവിടെയുള്ള “തിങ്കൾക്കാടു്” എന്ന ഇല്ലത്തു കുറച്ചുകാലം താമസിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ പ്രസ്തുത ഇല്ലത്തെ അന്തർജ്ജനങ്ങളുടെ ആവശ്യം പ്രമാണിച്ച് എഴുതിയിട്ടുള്ള ഒരു കൃതിയാണു് രുഗ്‌മിണീസ്വയംവരം പത്തു വൃത്തം. ശീലാവതി നാലുവൃത്തവും വടക്കാഞ്ചേരിയിലെ താമസക്കാലത്തുതന്നെ നിർമ്മിച്ചതായിട്ടാണു പ്രസിദ്ധിയുള്ളത്.
