ഇതരകൃതികൾ
പതിന്നാലുവൃത്തത്തിൽ നമ്പ്യാരുടെ പരിഹാസം, നിരങ്കുശത്വം മുതലായ കവിതാഗുണങ്ങൾ പലതും നല്ല പോലെ തെളിഞ്ഞുവിളങ്ങുന്നുണ്ടു്. ദൂതിലെ ദശമവൃത്തം സഭാപ്രവേശമാണല്ലൊ. ദൂതനായ കൃഷ്ണൻ സഭയിലേയ്ക്കു വരുമ്പോൾ, ആരും അദ്ദേഹത്തെ യാതൊരു വിധത്തിലും ആദരിക്കരുതെന്നു ദുര്യോധനൻ സഭാവാസികളോടു കർശനമായി കല്പിച്ചു:-
“വന്നാൽബ് ഭവാന്മാരെഴുനേൽക്കവേണ്ട
നന്നായുറപ്പിച്ചിരുനിടവേണം
സ്വർണ്ണംതരേണം പതുപ്പത്തുഭാരം
കർണ്ണനുമേതാനുമൊപ്പിക്കണം
കണ്ണൻവരുമ്പോളെഴുനേറ്റുപോയാൽ
ദണ്ഡങ്ങളിത്ഥം.”
