അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

എന്നു ചില പദ്യങ്ങൾ കൂടി ഉള്ളതായി കാണുന്നു. ഇവ പ്രക്ഷിപ്തങ്ങളെന്നു കരുതാവുന്നതല്ല. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയെ പ്രസ്തുത കൃതികളിൽ പ്രത്യേകം സ്മരിക്കണമെങ്കിൽ നമ്പ്യാർ അന്വലപ്പുഴ താമസിച്ചിരിക്കാതെ തരമില്ല. ആകയാൽ പ്രസ്തുത കൃതി, കവി തിരുവനന്തപുരത്തു വന്നുചേരുന്നതിനു മുമ്പ് അമ്പലപ്പുഴയിലെ താമസക്കാലത്തു്, അതും തുള്ളൽക്കഥാനിർമ്മാണ കാലഘട്ടത്തിനു മുൻപു രചിച്ചിട്ടുള്ള കവനങ്ങളിൽ ഉൾപ്പെടുത്തുകയായിരിക്കും അധികം യുക്തമെന്നുതോന്നുന്നു.

ബാല്യകവനങ്ങളിൽ പലതിലും എന്നപോലെ തന്നെ, നമ്പ്യാരുടെ കാവ്യമുദ്രകൾ പഞ്ചതന്ത്രത്തിൽ പലയിടത്തും തെളിഞ്ഞുകാണുന്നുണ്ടു്. അതിനാൽ ഇതു നമ്പ്യാ രുടെതല്ലെന്നു് ആർക്കും നിഷേധിക്കുവാൻ കഴിയുന്നതല്ല. പാടലീപുത്രത്തെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:-

“പാടലിപുത്രമെന്നു നാമമാം മഹാപുരം
വാടകൾ കിടങ്ങുകൾ വാടികളങ്ങാടികൾ
നാടകാഗാരങ്ങളും നാഗരസ്ഥാനങ്ങളും
ഹാടകാലയങ്ങളും ഹസ്തിമന്ദിരങ്ങളും
ഘോടകാവാസങ്ങളും ചേടികേ ഗേഹങ്ങളും
മാടവും മഹാമണിമേടകൾ മഠങ്ങളും
മാടുകൂടുകൾ മണിത്തോരണ ശ്രേണികളും
തോടുകൾ നദികളും രൂപങ്ങൾ കുളങ്ങളും
കേടുകൾ കൂടാതുള്ള കേളിസൗധാദികളും
കോട്ടകൾ നിറഞ്ഞുള്ള കേരവും ക്രമുകവും
വീടുകൾതോറും ധനധാന്യ സംഭാരങ്ങളും

എന്നിങ്ങനെയുള്ള ഭാഗങ്ങൾക്കു തുള്ളൽ കഥകളുമായുള്ള സാദൃശ്യം വ്യക്തമാണല്ലൊ. പാടലീപുത്രത്തിലെ കോട്ടകൾ കേരളത്തിലെ കേരവും ക്രമുകവുംകൊണ്ടു നിറഞ്ഞിരിക്കുന്നുവത്രേ.