ഇതരകൃതികൾ
ഉചിതങ്ങളും ഉത്തമങ്ങളുമായ നിരവധി ലോകോക്തികളും സദാചാരവാക്യങ്ങളും ഈ കൃതിയിൽ ആപാദചൂഡം വിളങ്ങുന്നു.
“തങ്ങൾക്കു മറ്റുള്ളോരിൽ ഭേദമുണ്ടെന്നുള്ളതും
സംഗതിവരുംദിക്കിൽ കാണിക്കും സമർത്ഥന്മാർ
വിത്തുകളെല്ലാം കൂടിക്കലർന്നു വിതച്ചാലും
ഉത്തമൻ കിളർക്കുമ്പോൽ തന്മഹത്വത്തെക്കാട്ടും”
“കങ്കണം കരങ്ങളിൽ കുണ്ഡലം കർണ്ണങ്ങളിൽ
കാഞ്ചികൾ കടീതടേ ഹാരങ്ങൾ വക്ഷഃസ്ഥലേ
ഇങ്ങനെ തങ്ങൾക്കുള്ള ഭൂഷണസ്ഥലങ്ങളിൽ
ഭംഗിയിൽ ചേർത്തെങ്കിലേ ഭൂഷണം ശോഭിച്ചിടൂ.
കണ്ഠത്തിലരഞ്ഞാണം കങ്കണം കർണ്ണങ്ങളിൽ
കൊണ്ടുപോയ് കെട്ടിത്തൂക്കിക്കൊണ്ടങ്ങു
പുറപ്പെട്ടാൽ കണ്ടവർ കരംകൊട്ടിക്കൊണ്ടുടൻ ചിരിച്ചീടും
തണ്ടുതപ്പിയെന്നൊരു നാമവും ലഭിച്ചിടും.”
“അഭ്യാസമുള്ളവീരൻ വാളെടുത്തിളക്കുമ്പോൾ
സഭ്യന്മാരതുകണ്ടു കൊണ്ടാടി സ്തുതിച്ചീടും അ
അഭ്യംഗൻ മഹാഭോഷൻ വാളെടുക്കുന്ന കണ്ടാൽ
അപ്പൊഴേയെല്ലാവരും വാളെടുക്കയേയുള്ളൂ.”
