ഇതരകൃതികൾ
“മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം ‘മണിപ്രവാളം’
മതികമലവികാസഹേതുഭൂതം
കതിപയസർഗ്ഗമിദം കരോമി കാവ്യം”
“ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യർക്ക് ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ മൃത്യുവരും ദശായാം.”
“തളയും വളയും കിലുക്കി മെല്ലെ –
കളവേണു സ്വസ്വനവും മുഴക്കി മന്ദം
കളിപുഞ്ചിരി കൺവിലാസമോടെ
കളഗോപാലകബാലകൻ നടന്നാൻ.”
“കളിപ്പുഞ്ചിരിക്കൊഞ്ചലും തൂകി മെല്ലെ-
കളിപ്പാൻ വിളിച്ചാനളി ചാർത്തുവർണ്ണൻ
വെളിച്ചത്തുനിന്നാശുമണ്ടിത്തിരിച്ചാ-
നൊളിച്ചാനൊരേടത്തൊരുണ്ണിക്കിശോരൻ.”
ഏതാദൃശഭാഗങ്ങൾ നമ്പ്യാരുടെ അക്ലിഷ്ടമനോഹരമായ വചോവിലാസത്തെ പ്രത്യക്ഷപ്പെടുത്തുന്നവയല്ലെന്നു വരുമോ?
