അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

“കേട്ടീലയോ കിഞ്ചനവർത്തമാനം
നാട്ടിൽപ്പൊറുപ്പാനെളുതല്ലമേലിൽ
പേട്ടയ്ക്കു പോയാനൊരുയാദവൻപോൽ
കൂട്ടം പിരിഞ്ഞിട്ടവനേകനായി.”

എന്നിങ്ങനെ സ്യമന്തക കഥാപ്രസ്താവത്തിലും മാറ്റും പ്രയോഗിച്ചിരിക്കുന്ന മനോധർമ്മങ്ങൾ, ഒരു സ്വതന്ത്രകവി ഹൃദയത്തിൽനിന്നുമാത്രം പുറപ്പെടാനിടയുള്ളതാണെന്നു നിർവ്വിവാദം പറയാവുന്നതാണ്. ശ്രീകൃഷ്ണചരിതം നമ്പ്യാരുടെ ഒരു ദ്രുതകവനമാണെന്നുകൂടി വിശ്വസിച്ചുവരുന്നസ്ഥിതിക്ക് ഇതിലധികം ഗുണപൌഷ്ക്കല്യം അതിൽനിന്നു പ്രതീക്ഷിക്കുവാൻ അവകാശമില്ലാത്തതുമാകുന്നു.

“മനാഗനന്താസനനായ ദേവൻ
മനോഹരം സാദരമാബഭാഷേ.”
“ധരണിതലം പ്രവിശന്തിമാനുഷന്മാർ.”
“കുമാരിയെത്താൻ പ്രസവിച്ചുശേതേ.”

എന്നിങ്ങനെ മുൻഗാമികളായ ചമ്പുകാരന്മാരുടെ വിഷമ ഭാഷാപ്രയോഗം ശ്രീകൃഷ്ണചരിതത്തിൽ ചിലേടത്തു കാണാമെങ്കിലും,