അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

‘മയിലും കുയിലും മദം തുടങ്ങി
മുയലും മാനുകളും കളിച്ചുമേവീ
ഉരഗം ബത കിരിയും നിരന്നു
നരകാരാതിവനേ വസിച്ചകാലം’

എന്നിങ്ങനെയുള്ള ഭാഷയേറിവരുന്ന നല്ല മണിപ്രവാള രീതിയാണ് ഇതിൽ അധികഭാഗവും കാണുന്നതെന്നുള്ള പരമാർത്മവും നമ്പ്യാരും ശ്രീകൃഷ്ണചരിതവുമായുള്ള ബന്ധത്തെ ഉബൈസ്തരം ഉൽഘോഷിക്കുക തന്നെ ചെയ്യുന്നു.

പ്രസ്തുത കൃതി നമ്പ്യാരുടേതല്ലെന്നു് ആരെങ്കിലും വാദിച്ചാൽ അതു തീരെ ദുർബലമായി തീരുമെന്നുള്ളതിനു രണ്ടുപക്ഷമില്ല. നമ്പ്യാരുടെ കവനമുദ്രകൾ പലതും അതിൽ പതിഞ്ഞുകിടപ്പുണ്ടു്. അവയെ നീക്കംചെയ്വാൻ ഇനി ആർക്കും സാദ്ധ്യവുമല്ല. ശ്രീകൃഷ്ണചരിതത്തിലെ:-

“പാരിൽ പരിതാപവുമെങ്ങുമില്ലാ
ദാരിദ്ര്യദുഃഖങ്ങളുമസ്തമിച്ചു
ചോരങ്കൽനിന്നുള്ള ഭയം ശമിച്ചു
ചാരിത്രഭംഗം സതിമാർക്കുമില്ലാ”