ഇതരകൃതികൾ
എന്ന ഭാഗത്തിനും ഘോഷയാത്രയിലെ:-
“പാരിൽ ദ്രവ്യവിഭൂതി പെരുത്തു
ദാരിദ്ര്യം ബത കേൾപ്പാനില്ല;
ചാരുസ്ത്രികുലപാലികമാരുടെ
ചാരിത്രത്തിനു ഭംഗവുമില്ലാ.”
എന്ന ഭാഗത്തിനും തമ്മിലുള്ള അടുത്ത സാദൃശ്യം നോക്കുക. അതുപോലെതന്നെ ഇതിലെ വേറെപല ഭാഗങ്ങൾക്കും, തുള്ളൽക്കഥകളിലെ ഭാഗങ്ങളുമായി അത്യന്തസാദൃശ്യം വീക്ഷിക്കാവുന്നതാണു്.
“ജ്ഞാനം മനസ്സിൽ ജ്ജനിയായ്കമൂലം
ഞാനെന്നഹംഭാവമഹോജനാനാം.” (സ. 2. ശ്ലോ.10)
“ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്നഭാവം നശിക്കും കുമാരക !” (ധ്റുവചരിതം)
“വല്ലാത്ത ബാലപ്രഭവത്തിനേക്കാ-
ളില്ലാത്ത ബാലപ്രഭവം സുഖം പോൽ.” (സ. 3. ശ്ലോ.53)
“വല്ലാമക്കളിലില്ലാ മക്കളി-
തെല്ലാവർക്കും സമ്മതമല്ലൊ.” (കിരാതം)
“തന്നാണ് ഞാനെന്നുടെ കണ്ണുരണ്ടാ –
ണന്യാദൃശന്മാർക്കറിയിക്കയില്ല.” (സ. 9. ശ്ലോ.27)
