ഇതരകൃതികൾ
“ഇട്ടതല്ലെൻ്റെപേരച്ഛനാണെ” (ക. സൗഗന്ധികം)
കാരസ്കരത്തിൻകുരു പാലിലിട്ടാൽ
കാലാന്തരേ കയ്പുശമിപ്പതുണ്ടോ? (സ. 3. ശ്ലോ.53)
കാച്ചിത്തിളപ്പിച്ച പാലിൽ കഴുകിയാൽ
കാഞ്ഞിരക്കായിൻ്റെ കയ്‌പു ശമിക്കുമോ? (നൃഗമോക്ഷം)
ഏതാദൃശങ്ങളായ പല പ്രയോഗസാമ്യങ്ങളും ശ്രീകൃഷ്ണ ചരിതവും തുള്ളലുകളുമായി കാണുന്നതുതന്നെ പ്രസ്തുത കൃതി നമ്പ്യാരുടേതാണെന്നു ഉച്ചെസ്തരം ഉൽഘോഷിക്കുന്നു. നമ്പ്യാരുടെ പല കൃതികൾക്കും പരസ്പരം ഛായാസാമ്യം കണ്ടുവരുന്നതു് അത്ര അസാധാരണമല്ലല്ലൊ. അതിനാൽ ശ്രീകൃഷ്ണചരിതത്തെപ്പറ്റി അന്യഥാ ശങ്കയ്ക്കു് യാതൊരവകാശവുമില്ല. പക്ഷെ ഇതു കവിയുടെ പാണ്ഡിത്യം പരി പക്വമായിത്തീരുന്നതിനുമുമ്പു നിർമ്മിച്ചിട്ടുള്ള ഒരു കൃതിയാണെന്നു മിക്കവാറും പറയാവുന്നതാണ്.
