അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

വിഷ്ണുഗീത

നമ്പ്യാർ പാലിയത്തു താമസിച്ചിരുന്ന കാലത്തു രചിച്ചിട്ടുള്ള ഒരു ഹംസപ്പാട്ടാകുന്നു മേല്പറഞ്ഞ കൃതി.

“ശ്രീകുബേരാഖ്യനാം പാലിയാധീശൻ്റെ
ശ്രീകലാഡംബരം ചെമ്മേ വരുത്തുന്ന
ശ്രീകാന്തദേവൻ ജയന്താലയേശ്വരൻ”

എന്നുള്ള പ്രാരംഭ ഭാഗം തന്നെ അതിലേയ്ക്കു തെളിവാണു്. വിഷ്‌ണുവിലാസം എന്നൊരു സംസ്കൃതകാവ്യം, നമ്പ്യാർ പാലിയത്തു താമസിച്ചിരുന്ന കാലത്തു നിർമ്മിച്ചിട്ടുണ്ട്. മിക്കവാറും അതിൻ്റെ ഒരു അനുകരണംതന്നെയാണു് വിഷ്‌ണുഗീതയും.

ശബ്ദത്തിൻ്റെ നിർഗ്ഗളമായ പ്രസരണം, ലാളിത്യം, മനോധർമ്മം മുതലായവ തുള്ളലുകളിലെന്നപോലെ സാമാന്യമായി ഇതിലും കാണുന്നുണ്ട്. ഗീതയിലെ നായാട്ടുവർണ്ണന, തുള്ളലിനെ സർവ്വഥാ അനുസ്മരിപ്പിക്കുവാൻ പര്യാപ്തമായിരിക്കുന്നു:-

“മറെറാരു നായർ പറഞ്ഞുതുടങ്ങിനാ-
നററമില്ലെൻ്റെ പരാധീനമിന്നെടോ!
വിടുനിറഞ്ഞു കടക്കാരർ വന്നിട്ടു
പാടുകിടക്കുന്നു രാപ്പകലൊക്കവേ
വീടുവാനുള്ളോരു മാർഗ്ഗവും കണ്ടീല
വീടു വിറ്റാലും കടം പോകയില്ലെടോ!
പണ്ടു പടയ്ക്കു മുലയ്ക്കുതാഴേ പെട്ടു-
കൊണ്ടുമുറിഞ്ഞു മുടങ്ങിച്ചമഞ്ഞു ഞാൻ
രണ്ടുപണത്തിന്നു മറ്റുള്ളവേലയ്ക്കു
തെണ്ടിനടപ്പാനുമാളല്ല ഞാനെടോ!
വേട്ടയ്ക്കു പോവാനെനിക്കങ്ങു കെല്പില്ല;
ചേട്ടനെക്കൂടെ പറഞ്ഞയച്ചിടുവൻ”

എന്നീഭാഗങ്ങൾ അതിലേയ്ക്ക് ഉപോൽബലകങ്ങളാണു്. അതുപോലെതന്നെ,