പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

അർത്ഥഭംഗിയിലെന്നപോലെ ശബ്ദസൗന്ദര്യത്തിലും കവി ദത്താവധാനനാണ്:

തരന്തരം പൂക്കളെഴും വനത്തിൽ നീ
നിരന്തരായം വിജയിക്ക മൽ സുതേ!
വരന്തരും കാശ്യപമാമുനീശ്വരൻ;
വരുന്തരും തൻമുഖ ദർശനത്തെയും.

ആദിയായ പദ്യങ്ങൾ നോക്കുക.

പൂമുകിൽസാരികൊണ്ടു പുരുഹൂതാശാദ്രിയാ-
മാമു​ഗ്ദ്ധോരോജദേമഴകിൽ മൂടിക്കൊണ്ടും,
ആവംഗവാരാകാരപ്രാൿ തീരപുഷ്പോദ്യാന-.
ഭൂവതിലങ്ങിങ്ങായി പ്രത്യൂഷപ്രബുദ്ധങ്ങൾ,
പിഞ്ചുപൈങ്കിളികൾതൻ ചൊല്ലുകളായിടുന്ന
കാഞ്ചനത്തരിവളക്കിലുക്കം കൂട്ടിക്കൊണ്ടും,
ദിനകൃൽപ്പൊന്താലത്താൽ പുലർദേവത ചെയ്വൂ
ദിനവും നിനവുറ്റു നിങ്കഴൽ നീരാജനം
പങ്കമറ്റുല്ലസിക്കും പങ്കജബന്ധുബിംബ-
ത്തങ്കപ്പൂത്തട്ടിൽ ശോണപ്പിച്ചകപ്പൂച്ചെണ്ടുകൾ,
സങ്കലിതാഭം കൂട്ടി വാരുണീഭഗവതി
നിങ്കഴലാരാധിപ്പൂ സാദരമനുസായം.

‘കന്യാകുമാരി’യെ വർണ്ണിക്കുന്ന ഈ കവിതയിൽ കവിയുടെ സങ്കല്പശക്തി എത്രകണ്ട് ഉത്തുംഗമായി വ്യാപരിക്കുന്നുവെന്നു ഭാവുകന്മാർക്കു കണാവുന്നതാണു്.