ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ഈ പ്രഭാതവർണ്ണനം ശകുന്തളയുടെ തല്ക്കാലമനഃസ്ഥിതിയെ എത്രകണ്ടു സ്ഫുടമായി ധ്വനിപ്പിച്ചിരിക്കുന്നു!
അണിയണിയണിയായ് കിടന്നുറങ്ങും
മണിമൃദുമെയ്യുകൾ തയ്യൽമാൻകിടാങ്ങൾ
കിണികിണി മധുരസ്വനങ്ങൾ പൂജാ-
മണികളുതിർത്തളവുല്ലസിച്ചുണർന്നു.
കാശ്യപാശ്രമത്തിലെ പ്രഭാതത്തെ വർണ്ണിക്കുന്നിടത്തെ ഒരു പദ്യമാണത്.
കനമുടയ ഘനാഘനങ്ങളിന്മേൽ
കനലൊളിചേർത്തുരുളുന്നു കാലചക്രം
അതിനിടയിലണഞ്ഞിടും മദാശാ-
മധുരവലാകയവന്ധ്യയാകുമാവോ?
വെയിൽ തെളിവിനു തക്ക ചൂടുമേകാം
മഴയഥ മങ്ങലിനൊപ്പമേ തണുപ്പും;
പ്രകൃതിനിലയിൽനിന്നു നോക്കിടുമ്പോൾ
ചിരിയിലുമൊട്ടു കരച്ചിലാണുഭേദം. (വർഷാരംഭം)
നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
കാട്ടിന്നകത്തോ കടലിൻനടുക്കോ
കാട്ടിത്തരുന്നൂ വിധി രത്നമെല്ലാം. (ഗ്രാമീണകന്യക)