ഉപസംഹാരം
“വിപ്രനോടപ്രിയം ചെയ്യുന്ന മാനുഷൻ
ക്ഷിപ്രം നശിക്കുമെന്നോർത്തുകൊള്ളണമെ”
“ബ്രാഹ്മണാരാധനം കൊണ്ട് ശുഭം വരൂം”
എന്നിങ്ങനെ ബ്രാഹ്മണഭക്തിയിലേക്ക് അനുവാചകലോകത്തെ അദ്ദേഹം നയിക്കുന്നതുതന്നെ ബ്രാഹ്മണാരാധനം ഒരു മതശാസനമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ്. ബ്രാഹ്മണഭക്തിപോലെതന്നെ അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ഒരു വിശിഷ്ടഗുണമാണു് ഗുരുഭക്തി.
“ഗുരുക്കന്മാരുടെ പാദം സ്മരിക്കുന്ന ജനങ്ങൾക്കു
തരക്കേടുവരായെന്നു പരക്കെ സമ്മതമല്ലോ.”
“നല്ല ഗുരുകടാക്ഷമല്ലാതൊരുശരണമില്ലാ മനുഷ്യർക്ക്.”
“ഗുരുത്വമുണ്ടെന്നു വന്നാൽ ഫലിക്കും വാക്കുകളെല്ലാം.”
എന്നിങ്ങനെ ഗുരുഭക്തിയുടെ മാഹാത്മ്യത്തെ വിലോഭനീയമായവിധം അദ്ദേഹം പ്രകീർത്തിക്കുന്നുണ്ടു്.
