പദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

എഴുത്തച്ഛൻ

നമ്പ്യാരുടെ വിവർത്തനസ്വഭാവം മനസ്സിലാക്കുവാൻ മൂലത്തിൽനിന്നും ഒരു ഭാഗവും അതിൻ്റെ വിവർത്തനവും കൂടി ഇവിടെ ചേർത്തുകൊള്ളട്ടെ:

മൂലം:

യൗവനം ദ്രവ്യസമ്പത്തിഃ
പ്രഭുത്വമവിവേകിതാ
ഏകൈകമപ്യനർത്ഥായ
കിമു യത്ര ചതുഷ്ടയം.

വിവർത്തനം:

യൗവനം കാമം ദ്രവ്യപ്രാഭവം മൂഢത്വവും
ദുർവിധം ചതുർവിധം നാശകാരണം നൃണാം
എന്നതിലനർത്ഥത്തിനൊന്നുമാത്രമേ പോരും
പിന്നെയെന്തിനു നാലുമേകനിൽ സ്വരൂപിച്ചാൽ?

മറ്റൊരു കവിയുടെ വിവർത്തനം:

യൗവനകാലം ദ്രവ്യം
വകതിരിവില്ലായ്മ കേൾ പ്രഭുത്വമിവ
ഓരോന്നുമനർത്ഥദമാം
എല്ലാം ചേർന്നീടുകിലെന്തു ചൊല്ലേണ്ടു.