ഒറ്റശ്ളോകങ്ങൾ
സ്വാരസ്യം എത്രകണ്ട് അനുഭവൈകവേദ്യമായിരുന്നാലും കവിത ആപാദചൂഡം അസഭ്യവും ആഭാസവുമെന്നേ പറയേണ്ടതുള്ളൂ. ലീലാതിലകത്തിലുദ്ധരിച്ചിട്ടുള്ള ഉദാഹരണശ്ലോകങ്ങളിൽ ഏറിയപങ്കും ഇത്തരത്തിലുള്ളവയാണു്. അടുത്തകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരങ്ങൾ (3) പരിശോധിച്ചാലും ഇതുപോലെ കാമപരങ്ങളായ ആവേശങ്ങളേയും അനുഭവങ്ങളേയും പ്രകീർത്തിക്കുന്നവയാണു അവയിലധികമെണ്ണവുമെന്നു ബോധ്യപ്പെടാതിരിക്കയില്ല. എന്നാൽ സംസ്കാര ചിത്തന്മാർക്കു് ആസ്വാദ്യമാനങ്ങളായ ശൃംഗാരശ്ലോകങ്ങളും അവയിൽ കുറവൊന്നുമല്ല. ചിലതിവിടെ ഉദ്ധരിക്കാം:
1 വെൺമറുവൽ – വെളുത്ത പല്ലുകൾ
2 പടവാർത്ത = സംഭാഷണം
3 സരസശ്ലോകങ്ങൾ എന്ന പേരിൽ വൈദ്യൻ മാലൂർ ഗോപാലൻനായരും. പലവക ഒറ്റശ്ലോകങ്ങൾ എന്ന പേരിൽ കെ. സാംബശിവശാസ്ത്രികളും, ചാടൂക്തി മുക്താവലി എന്ന പേരിൽ സർദാർ പണിക്കരും, പദ്യരത്നം എന്ന പേരിൽ ഡോ പി. കെ. നാരായണപിള്ളയും, ‘ഭാഷാമുക്തകങ്ങൾ’ എന്ന പേരിൽ കെ. കെ. രാജായും ഒറ്റശ്ലോകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
