ഒറ്റശ്ളോകങ്ങൾ
ആത്മകഥാകഥനരൂപത്തിലുള്ള ഇരയിമ്മൻ തമ്പിയുടെ ഈ പദ്യം വളരെ പ്രസിദ്ധമാണു്. അതുപോലെതന്നെ വെണ്മണി വിഷ്ണു നാരായണൻ നമ്പൂതിരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന.
ചൂടായ്കിൽ തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ്‌വരും
പാടായ്കിൽ തിരുനാമമന്തകഭടന്മാരിങ്ങു ചാടായ്‌വരും
കൂടായ്കിൽ സുകൃതങ്ങൾ ചെയ്‌വതിനഹോ പാപങ്ങൾ കൂടായവരും
വീടായ്കിൽ കടമേവനും നരകമാം നാടങ്ങു വീടായ്‌വരും
എന്ന പദ്യവും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു.
അഞ്ചാമദ്ധ്യായത്തിൽ പൂന്താനത്തിൻ്റെ ചില സ്തോത്രങ്ങൾ ഉദ്ധരിച്ചിട്ടുണ്ടല്ലോ. പൂന്തോട്ടത്തിൻ്റെ,
പീലിക്കാർകൂന്തൽ കെട്ടീട്ടഴകൊടു നിടിലേ
നല്ല ഗോരോചനം ചേ-
ർത്തേലസ്സും പൊൻചിലമ്പും വളകളുമണിയി-
ച്ചമ്മ നന്നങ്കഭാഗേ
ലീലാഗോപലവേഷത്തൊടു മുരളിയുമ-
ക്കാലിമേയ്ക്കുന്ന കോലും
ചാലേ കൈക്കൊണ്ടു മന്ദസ്മിതമൊടു മരുവും
പൈതലെക്കൈതൊഴുന്നേൻ.
എന്ന പദ്യം സുവിദിതമാണ്. അതുപോലെതന്നെ വെണ്മണി അച്ചൻ്റെ ‘കോടക്കാർവർണ്ണനോടക്കുഴലൊടു’ എന്നു തുടങ്ങുന്ന പദ്യവും, കാത്തുള്ളി അച്യുതമേനോൻ്റെ “തിണ്ണം ചെന്നിട്ടു തീയിൽ തെളിവിനൊടു തിളയ്ക്കുന്ന” എന്നു തുടങ്ങുന്ന പദ്യവും, മാറ്റു ചിലതും ഇവിടെ പ്രസ്താവയോഗ്യങ്ങളാണു്.
