കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
സമുദായപുരോഗതിക്കുവേണ്ടിയുള്ള ആശയപ്രചാരണമാണ് അദ്ദേഹത്തിൻ്റെ ചെറുകഥകളുടെ ലക്ഷ്യം. പക്ഷേ, ജീവിതത്തിലെ വൃത്തികേടുകൾ മാത്രമേ അദ്ദേഹത്തിൻ്റെ കണ്ണിനും കരളിനും അധികവും വിഷയമായിത്തീരാറുള്ളൂ. അതെന്തുകൊണ്ടു്” എന്നൊരു ചോദ്യമുണ്ടാകാം. ഇന്നത്തെ വർദ്ധിച്ച ആവശ്യവും, അദ്ദേഹത്തിനു് അതിലുള്ള കൗതുകവുമായിരിക്കാം വീക്ഷണഗതിയെ ആ വഴിക്കു തിരിക്കുവാൻ കാരണമെന്നേ പറയുവാനുള്ളു. ഇതിൽ അത്രവളരെ ആക്ഷേപകരമായി ഒന്നുമില്ല. പക്ഷേ, ചിലർ ആക്ഷേപിക്കുന്നതായി ഒന്നുണ്ട് സാമൂഹ്യമായ അനീതകളെ പ്രത്യേകിച്ചു ലൈംഗികമായ അനീതികളെ നഗ്നമായി ചിത്രീകരിച്ചു കാണിക്കുന്നതിൽ അദ്ദേഹത്തിനുള്ള ആവേശം. ‘ചങ്ങാതികൾ’ എന്ന സമാഹാരത്തിലെ ‘സാഹോദര്യം’ തുടങ്ങിയ കഥകൾ, ഈ വിഷയത്തിൽ കുപ്രസിദ്ധങ്ങളാണു്. തകഴിയുടെ കൃതികളുടെനേരേ ചിലർ പ്രതിഷേധസ്വരം പുറപ്പെടുവിക്കുന്നതിൻ്റ മുഖ്യകാരണവും മറെറാന്നല്ല. ‘നാച്വറലിസത്തിൻ്റെ ദുഷിച്ച ദുർഗ്ഗന്ധം ഇങ്ങനെ ചിലതിൽ നിന്ന് ഉയരുന്നതുകൊണ്ടുതന്നെ.
തകഴിയുടെ ചെറുകഥാസമാഹാരങ്ങൾ: ചങ്ങാതികൾ, ഇങ്ക്വിലാബ്, മകളുടെ മകൾ, പ്രതീക്ഷകൾ, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, പുതുമലർ, പ്രതിജ്ഞ, മാഞ്ചുവട്ടിൽ, ആലിംഗനം, ഞരക്കങ്ങൾ, ഞാൻ പിറന്ന നാട് തുടങ്ങിയവയാണു്.
