കഥാപ്രബന്ധങ്ങൾ
ഇനിയും അനേകം നോവലുകളേയും അവയുടെ കർത്താക്കളേയും പറ്റി കുറിക്കുവാനുണ്ടു്. മയ്യനാട്ടു കെ. ദാമോദരൻ (ഇന്ദിര, പ്രണയപാശം, ഓമന, നരകത്തിൽനിന്നു്, പ്രണയരാവണൻ തുടങ്ങിയ കൃതികൾ), ടി. കെ. രാമൻമേനോൻ (തകരുന്ന പാരമ്പര്യം, കവിഞ്ഞ പെണ്ണു് etc.). കോന്നിയൂർ നരേന്ദ്രനാഥ്’ (കടപ്പാടുകൾ, മനുഷ്യബന്ധങ്ങൾ), പുത്തൻകാവ് മാത്തൻ തരകൻ (ജീവാമൃതം, ഇണങ്ങാത്ത മനുഷ്യൻ), കെ.എസ്. നായർ (ആത്മാഹുതി, സൈനാവതി, രസികനന്ദിനി, സുലേഖ, ഒരു ഞെട്ടിൽ രണ്ടു പൂക്കൾ, മേനോൻ്റെ പുനർവിവാഹം), കെ. വി. നമ്പൂതിരി (വിടരാത്ത പൂമൊട്ടുകൾ, മാലിക്കു കടമില്ല. പൊലിയുന്ന കിനാവുകൾ), വി. ടി. നന്ദകുമാർ (രക്തമില്ലാത്ത മനുഷ്യൻ), ജയിംസ് മണിമല (വെള്ളിച്ചങ്ങല), എസ്. കെ. മാരാർ (എലത്താളവും നിലവിളക്കും, ഒരമ്മയുടെ ദുഃഖം). ഏററുമാനൂർ ചന്ദ്രശേഖരൻനായർ (കതിർ മണ്ഡപം, പൂനിലാവും പുല്ലാങ്കുഴലും). കോട്ടവിള (അവളുടെ ജീവിതപ്പോരാട്ടം, കളങ്കമറ്റ കളത്രം), തിരുനൈനാർകുറിച്ചി (ഗ്രാമസീമ, പരിചാരിക). എം. ആർ. വേലുപ്പിള്ള ശാസ്ത്രി (താരാശശാങ്കം, സ്റ്റേറ്റ് കോൺഗ്രസ്സ് വിജയം). വെൺകുളം പരമേശ്വരൻ (അശ്രുധാര, വേലുത്തമ്പിദളവ), ജോർജ്ജ് വല്ലാട്ട് (വിശപ്പിൻ്റെ വിളി). ഈ. വി. ജി. (ആർക്കും വേണ്ടാത്ത മനുഷ്യൻ), വേളൂർ കെ. സി. തോമസ് (കുഞ്ഞോമന, നിലാവിൻ്റെ പൂമഴ), എൻ. പി. പണിക്കർ (കേരളശ്രീ), ജോസഫ് മറ്റം (നെയ്‌വിളക്ക്, മണവാട്ടി), വൈക്കം ചന്ദ്രശേഖരപിള്ള (ബാഷ്പമണ്ഡപം 2 ഭാഗം), ജെ.സി. കുറ്റിക്കാട്ട് (മുൾക്കിരീടം), പാറയിൽ ഷംസുദീൻ (ലളിത, മായാമനുഷ്യൻ), പപ്പൻ (നിർഭാഗ്യജാതകം), കെ.എം. തരകൻ (അവളാണു ഭാര്യ), പന്തളം കെ. പി. (മരതകപീഠം), പെരുമ്പടവം ശ്രീധരൻ (പൂകാണാത്ത കാവുകൾ, സർപ്പക്കാവ്), എസ്. കെ. നായർ (ശ്രീഅയ്യപ്പൻ), പുരുഷൻ ആലപ്പുഴ (‘കുറെ സ്വപ്നങ്ങൾ: കുറെ വേദനകൾ’, സർപ്പക്കല്ല്), എ. പി. ചെല്ലപ്പൻനായർ (കിഴക്കും നിന്നും വന്ന ഒരു സ്ത്രീ, റാണി, നാറാണക്കല്ല്), പൂജപ്പുര കൃഷ്ണൻ നായർ (ആ മനുഷ്യൻ നീയായിരുന്നു). ടി.മുഹമ്മദ് യൂസഫ് (സുബൈദ) എന്നിങ്ങനെ പേരുകൾ മാത്രം പറഞ്ഞു തുടങ്ങിയാൽപ്പോലും ഈ പട്ടിക നീണ്ടുപോകുകയേ ഉള്ളു. അതിനാൽ ഈ ഭാഗം ഇതോടുകൂടി അവസാനിപ്പിച്ചുകൊള്ളുന്നു.
