പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

മാനോടൊത്തു വളർന്നു മന്മഥകഥാഗന്ധം ഗ്രഹിക്കാത്തൊരാൾ
താനോ നാഗരികാംഗനാരസികനാമെന്നെ ഭ്രമിപ്പിക്കുവാൻ,
ഞാനോരോന്നു വൃഥാ പറഞ്ഞു പരിഹാസാർത്ഥം പരം തോഴരേ!
താനോ ശുദ്ധനതൊക്കെയിന്നു പരമാർത്ഥത്വേന ബോധിക്കൊലാ.

മൂലത്തിൽനിന്ന് അല്പം അകന്നുപോയിട്ടുണ്ടെങ്കിലും, ആശയം അല്പം പരത്തിപ്രകാശിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ ശ്ലോകത്തിന്റെ സംഗീതഭംഗിയും രചനാ മാധുരിയും അനുഭവൈകവേദ്യമെന്നേ പറയേണ്ടൂ.

‘ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ പായൽ പതിഞ്ഞീടിലും
ചൊല്ലാർന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും
മല്ലാക്ഷീമണിയാൾക്കു വല്ക്കലമിതും ഭൂയിഷ്ഠശോഭാവഹം
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാർത്ഥങ്ങളും.”

”കണ്ഠനാളമഴകിൽത്തിരിച്ചനുപദം രഥം പിറകിൽ നോക്കിയും…”

“ഭക്ത്യാ സേവിക്ക പൂജ്യാൻ…” എന്നു തുടങ്ങിയ പദ്യങ്ങളുടെ സാരള്യവും അനന്യസിദ്ധംതന്നെ.