കേരളീയ കവയിത്രികൾ
ഇതു വിജനവനം, തമോഭാരത്താൽ
വഴിയറിയാനുമെനിക്കു മാർഗ്ഗമില്ല. (4–43)
കരലതകൾ വിടർത്തു മാറിടത്തിൽ
പ്രിയതമനെന്നെയണച്ചു; രണ്ടുപേരും
നരകുലമറിയാത്ത ദിവ്യരാഗ–
പ്രചുരിമയോടു പരസ്പരം പുണർന്നു. (4–86)
പതിയുടനുരചെയ്തു ‘വല്ലഭേ! നീ–
ക്ഷമവെടിയാതിഹ നിന്നിടേണമല്പം
ഒരുനിമിഷമണഞ്ഞിടും നിനക്കായ്–
പുതിയ കവാടവുമിങ്ങു ദൃശ്യമാകും. (4–108)
അതുവരെയതിഭാഗ്യപൂർണ്ണയായ് നീ–
യുപവനസീമനി സഞ്ചരിച്ചിടേണം
വിരഹവുമിനിയില്ല, ജീവിതത്തിൽ
ദുരിതവുമില്ല നിനക്കു മേലിലെന്നും.
ഇങ്ങനെ ഉദ്ധരിക്കുവാൻ തുടങ്ങിയാൽ ഈ മനോഹരകാവ്യം മുഴുവൻ പകർത്തേണ്ടി വരും.
