പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ


കണ്ടൂ കൂമ്പും ചെമ്പൻതൊപ്പിയണിഞ്ഞും
മിന്നൽപ്പിണരിൽ മേനിയിലമ്പിളിപോൽ
നല്ക്കലകളണിഞ്ഞു പിണഞ്ഞും
പാളും ജലനാഗങ്ങളെ….
അങ്ങനെ കണ്ടും, നാവുകൾ നീട്ടി
വിശന്നു നടക്കും പാമ്പുകൾ കാൺകെ–
ത്തെന്നിയൊളിച്ചും, വൻമത്സ്യങ്ങടെ
മുന്നിൽ താണുമുയർന്നു മറഞ്ഞും
നീണ്ട കറുത്ത കരങ്ങളുലച്ചു–
മിഴഞ്ഞു കുതിച്ചും പിൻപേ മരണം
നീന്തിവരുമ്പോലെത്തുമിരുണ്ട
കിനാവള്ളികളെക്കണ്ടു പിടച്ചും,
പൂവിതൾ പോലെ തുടുത്തോരിണയെ–
ജ്ജീവനുതുല്യമറിഞ്ഞും തൻ സുഖ–
ലാളനയിങ്കലലിഞ്ഞും, കണ്ടു
മറന്നും തേടിയുഴന്നു വലഞ്ഞും,
അങ്ങനെ വാഴ്കെത്തോന്നീ മേലോ–
ട്ടൊന്നുയരണമെ,ന്നതിനാൽ മെല്ലെ–
പ്പൊങ്ങീ നീലത്തിരമാലകളാ–
ലേങ്ങിയിരമ്പും കടലിൻ മുകളിൽ.

ഇങ്ങനെ ചിന്താസുന്ദരമായി മുന്നേറുന്നീ, മുത്തുച്ചിപ്പിയുടെ ചരിതവും, സുഗതകുമാരിയുടെ കവിതയും.