കേരളീയ കവയിത്രികൾ
സംസാരാമയത്തിൻ്റെ ഹിംസയെച്ചെയ്തീടുവാൻ
കംസാരിചരിത്രത്തെ സംസാരിപ്പതുപോലെ
കിം സുഖമായ മാർഗ്ഗം ശംസിപ്പാനെന്തോന്നുള്ളു
തം സദാ വർണ്ണിച്ചാലും സംസൃതിഹരൻകഥ
രചന എത്ര സുന്ദരവും ആശയം എത്ര സുമധുരവുമായിരിക്കുന്നു! തമ്പുരാട്ടിയുടെ ചിത്രീകരണപാടവത്തെ വെളിപ്പെടുത്തുന്ന ഒരു മനോഹരമണിപ്രവാളപദ്യം കൂടി ഇവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ:
മഞ്ഞപ്പട്ടുടയാടയും മുരളിയും മഞ്ജീരശൃംഗാദിയും
മഞ്ജുസ്മേരമുഖാബ്ജവും മരതകം മങ്ങുന്ന മെയ്യും ഹരേ!
ഗുഞ്ജത്തിൻ കുരുമാലയും കുറികളും കുഞ്ഞിക്കരേ വെണ്ണയും
കുഞ്ജക്കണ്ണികളൊത്ത നിൻകളികളും കാണ്മാൻ സദാ കാമയേ.
