ഭാഷാഗദ്യസാഹിത്യചരിത്രം

 

ഭാഷയുടെ ഉത്പത്തി

പ്രാരംഭം! മനോഭാവങ്ങളെ പരസ്പരം ഗ്രഹിപ്പിക്കുവാനുള്ള ഒരു മാർ​​ഗ്ഗമാണ് ഭാഷ. ആദിമമനുഷ്യൻ അവൻ്റെ അന്തർഗ്ഗതങ്ങളെ ആംഗ്യ ങ്ങൾകൊണ്ടും ആലാപങ്ങൾകൊണ്ടും മറ്റുമായിരിക്കാം വെളിപ്പെടുത്തിയിരുന്നതു്. വേട്ടയാടി വന്യമൃഗങ്ങൾക്കൊപ്പം കാടുകളിൽ ജീവിച്ചിരുന്ന പ്രാചീന