തുള്ളലുകളിലെ ഫലിതം
ഒടുവിൽ,
“നിരാഴമുള്ളോരു നീരാഴിതൻ്റെ
തീരത്തുചെന്നു കരേറി നരേന്ദ്രൻ
ജലമേന്തിനില്ക്കുന്നൊരാറ്റിൻ്റെ മദ്ധ്യേ
ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ
നലമൊടുപൊണ്ണൻ കുതിച്ചങ്ങുചാടി
നിലവിട്ടുവെള്ളത്തിൽ വീണാശുമുങ്ങി
വെള്ളംകുടിച്ചും കിതച്ചും പതച്ചും
ഉള്ളം ചൊടിച്ചുമുരുണ്ടും പിരണ്ടും
തള്ളിയലച്ചും വിറച്ചും വിയച്ചും
തള്ളിപ്പിടിച്ചും മറിഞ്ഞും തിരിഞ്ഞും
പാരംവലഞ്ഞു പതുക്കെപ്പതുക്കെ
തീരമണഞ്ഞൊരു ദിക്കിൽക്കരേറി.”
ദിര്യോയോധനനു പറ്റിയ ഈ വിഡ്ഢിത്തം,
‘കണ്ടു വസിക്കും വൃകോദരനപ്പോൾ
രണ്ടുകരങ്ങളും കൊട്ടിച്ചിരിച്ചു.’
