തുള്ളലുകളിലെ ഫലിതം
ഭീമസേനൻ്റെ ആ കൈകൊട്ടും പൊട്ടിച്ചിരിയും വായനക്കാരെയും, അതുപോലെ പൊട്ടിച്ചിരിപ്പിക്കുന്നതുതന്നെ. ആ മത്സരശീലൻ അത്രകൊണ്ടും അടങ്ങിയില്ല. ദുര്യോധനനെ സംബോധന ചെയ്തു.
“ശൃംഗാരമോടിയും കൂട്ടിക്കൊണ്ടയ്യോ
ചങ്ങാതി വന്നെൻ്റെ നിരാഴിതന്നിൽ
മുങ്ങാനവകാശം വന്നതുകൊള്ളാം
എങ്ങുനിന്നിപ്പോളിവിടേയ്ക്കു വന്നു?
നിങ്ങടെ രാജ്യത്തിൽ വെള്ളം കുടിപ്പാ-
നെങ്ങുമൊരേടത്തുമില്ലായ്ക കൊണ്ടോ
ഞങ്ങടെ നാട്ടിലെത്തോട്ടിലേ വെള്ളം
അങ്ങുള്ള വെള്ളത്തേക്കാൾ ഗുണമെന്നോ?”
എന്നിങ്ങനെ മുള്ളും നുള്ളും നിറഞ്ഞ വാക്കുകൾകൊണ്ടു് ഉള്ളുപൊള്ളിക്കുവാനാണു തുടങ്ങുന്നതു്. ഇങ്ങനെ ഓരോന്നു പറഞ്ഞു ഭീമൻ ഹസ്തസംഘട്ടനത്തോടെ ഹസിച്ചു രസിക്കുന്ന സമയത്തു്,
