അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം


മണ്ണിൽ പലപല കുഴിയുണ്ടാക്കി-
പ്പൊണ്ണന്മാർ ചിലരവിടെയൊളിച്ചു;
കണ്ണുമടച്ചു പുതച്ചു കിടന്നൊരു
വണ്ണമുറക്കവുമങ്ങു തുടങ്ങി;
കൊമ്പു കുഴൽക്കാർ ചെണ്ടക്കാറരു-
മമ്പു ഭയപ്പെട്ടോടി നടന്നാർ;
കൊമ്പന്മാരുടെ കൊമ്പു മരത്തിൻ-
കൊമ്പു തടഞ്ഞിട്ടമ്പതു കഷണം;
മദ്ദളമരയിലുറപ്പിച്ചീടന
വിദ്വാനോടുക പാരം ദണ്ഡം
മദ്ദളമൊരുദിശി കാട്ടിലെറിഞ്ഞി-
ടളിക്കീന്നഥ ധാവതിചെയ്തു;
ഒരുഭാഗത്തെത്തോലു പിളർന്നി-
ട്ടൊരുവൻ ചെണ്ടയ്ക്കകമേ പുക്കാൻ
പെരുവഴി തന്നിലുരുണ്ടു തിരിച്ചാൻ
പെരുതായീടിന ചെണ്ടക്കാരൻ.”