തുള്ളലുകളിലെ ഭാഷ.
എന്നിങ്ങനെ തമിഴിലാണു സംസാരിക്കുന്നതു്. സ്യമന്തകത്തിൽ ‘വിപ്രന്മാരുടെ ഭക്തിമഹോത്സവ’ത്തെ വർണ്ണിക്കുന്നിടത്തെ ഭാഷ നോക്കുക:-
വച്ചുണ്ടാക്കിയ കറി കിറിയൊന്നിലു-
മിച്‌ഛയിനിക്കില്ലെന്നുടെ ഘടുവാ
പച്ചടിസാറു പരിപ്പുണ്ടാനാ-
ലാച്ചിതു സാപ്പാടെന്നാനൊരുവൻ
അടനമ്പൂതിരിപീത്തായൊളി
റമ്പംപോടു പുളിശ്ശാങ്കറിയെ
ഒന്നുടെമുതലോ സാംപ്രതമായി
സാപ്പാടുക്കായ് വന്തേനെന്നു
പഞ്ചാരപ്പൊടി പോട്ടതുപോരും,
വെപ്പിലചിത്തേപോടെട ഘടുവാ
സാറും കീറും പച്ചടി കിച്ചടി
പളവും കിളവും പോടെന്നൊരുവൻ,
കത്തിരിക്കാക്കറിയുണ്ടാനാൽ
ചെത്തവിളമ്പണമെന്നാനൊരുവൻ,
ഹടനാഹണ്ണാമണിയാസ്വാമി
അബ്ബസുബ്ബാവെങ്കിട്രാമ
സീതാരാമാ കൊളുത്തൂരാനും
ആനപിടുങ്കൻ മണിയൻഞഞ്ഞാൻ
അപ്പപ്പാ ചില മുഷ്ക്കുകളൊന്നും
അപ്പന്മാരുടെ മുതലോയെന്നും
പോടിങ്കല പോടിങ്കല പോടു്
ചോറൊരിടങ്കഴിയിങ്കേ പോടു് .”
