തുള്ളലുകളിലെ ഭാഷ.
ഇങ്ങനെ വിപ്രന്മാർ തിരക്കു കൂട്ടുമ്പോൾ മറ്റൊരിടത്തിരുന്നു ഗോസായികൾ,
“ജയ ജേ റാം റാം സീതാ റാം റാം
ജേ ജേ റാമ്രാം സീതാ റാമ്രാം
തുമാറമുലുക്കു കോനുമുലുക്കു
അമാറമുലുക്കു കാശിമുലുക്കു
തുമാറട്ടിക്കാണി കാഹറെ ബാവാ
അമാറട്ടിക്കാണി സീതാ റാമ്രാം
ബ്രഹ്മദേവോ ദാവൻ ദാറോ
അഛപാനിഡാലോ ഡാലോ
പത്താലാവോക്കാരിലാവോ
മെസ്തൂലാവോ കേലിലാവോ
തുഹിലാവൊ ദുറുദേലാവോ
സുപാരിലാവോ സകരിലാവോ
* * * * * * * * * * * * * * * * * * *
ഊട്ടുറുമായി കുംകുറു കുംകുറു കുംകുറു
ജാറെ ഹറജാ മുറജാ ഹറജാറെ”
