തുള്ളലുകളിലെ ഭാഷ.
എന്നു തകർക്കുകയായി. ഇതുപോലെതന്നെ തെലുങ്ക്, തുളു, കൊങ്കണം മുതലായ ഭാഷകളും സന്ദർഭോചിതമായി നമ്പ്യാർ തുള്ളലുകളിൽ പ്രയോഗിച്ചിട്ടുള്ളതായി കാണാം. ‘ക ക ക ക കംസൻ, കി കി കി കി കൃഷ്ണൻ, പു പു പു പു പൂതന’ എന്നിങ്ങനെ വിക്കന്മാരുടെ ഭാഷയേയും, ‘ങ്യാവൂ ങ്യാവൂ’ എന്നിങ്ങനെ മാർജ്ജാര ശബ്ദത്തേയും അനുകരിച്ചിട്ടുള്ളത് അതാതിൻ്റെ തന്മയത്വം വർദ്ധിപ്പിക്കുവാനാ ന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇപ്രകാരം പാത്ര സ്വഭാവത്തിനനുസരിച്ചു ഭാഷാരീതി പ്രയോഗിക്കുവാൻ നമ്പ്യാർക്കുള്ള വൈഭവം അനിതരസാധാരണമെന്നേ പറയേണ്ടു.
തുള്ളൽക്കഥകളുടെ മേന്മയ്ക്കും പ്രചുരപ്രചാരത്തിനും ഹേതുവായിട്ടുള്ള ഒരു സംഗതി അവയിലെ അകൃത്രിമങ്ങളായ അലങ്കാരപ്രയോഗങ്ങളും, സുലഭങ്ങളും സുന്ദരങ്ങളുമായ ലോകോക്തികളും പഴഞ്ചൊല്ലുകളും മററുമത്രെ. നർമ്മദയുടെ മണൽത്തിട്ടയിൽ രാവണൻ ശിവപൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രസ്തുത നദിയിൽ അവിചാരിതമായി വെള്ളപ്പൊക്കമുണ്ടാകുന്നു. തൽസന്ദരത്തിൽ രാവണൻ അതിലകപ്പെട്ടുപോയി. “തള്ളിവരുന്നൊരു വെള്ളത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞ ദശാസ്യ“നെ നമ്പ്യാർ വർണ്ണിക്കുന്നതിങ്ങനെയാണു് :-
‘വെള്ളവുമൊട്ടു കുടിച്ചു തടിച്ചു
പള്ളയുമൻപൊടു വീർത്തുതുടങ്ങി
ഇരുപതു കൈകൊണ്ടൊത്തുതുഴഞ്ഞു
കരപറ്റാഞ്ഞു കരങ്ങൾ കുഴഞ്ഞു
ഇരുപതു തണ്ടുകൾ വച്ചുമുറുക്കിയ
പെരിയൊരു വഞ്ചികണക്കേ രാവണ-
നൊരുവണ്ണം കരപറ്റിക്കയറി.’
