തുള്ളലുകളിലെ ഭാഷ.
11 “മുല്ലപ്പൂമ്പൊടിയേററു കിടക്കും.
കല്ലിനുമുണ്ടാമൊരു സൗരഭ്യം.”
12 “കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം.”
13 “തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ
പിള്ളയെടുത്തു തടുക്കേയുള്ളു.”
14 “വല്ലാമക്കളിലില്ലാമക്കളി –
തെല്ലാവർക്കും സമ്മതമല്ലോ.”
15 “ദുഷ്ടുകിടക്കെ വറട്ടും വ്രണമതു
പൊട്ടും പിന്നെയുമൊരുസമയത്തിൽ.
16 “എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം.”
17 “ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണത്തേക്കാൾ നാണം വലുതേ.”
(കിരാതം)
