അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

18 “പോത്തുകൾ വെട്ടുവാനോടി വരുന്നേരം
ഓത്തു കേൾപ്പിച്ചാലൊഴിഞ്ഞു മാറിടുമോ?

19 “കാട്ടിൽക്കിടക്കും കടുവായിനെച്ചെന്നു
കാൽപിടിച്ചെന്നാൽ കടിക്കാതിരിക്കുമോ?’
(നൃഗമോക്ഷം)

20 “പണമെന്നുള്ളതു കൈയിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാൻ
പണിയെന്നുള്ളതു ബോധിക്കേണം.”
(പ്രദോഷമാഹാത്മ്യം)

21 “കട്ടിലും കണ്ടു പനിച്ചാൽ കണക്കല്ല
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ.”

22 “മുട്ടുന്നനേരത്തു ദൈവം തുണയാകു –
മൊട്ടുമതിനൊരു സന്ദേഹവുമില്ല.”

23 “കിട്ടുംപണമെങ്കിലിപ്പോൾ മനുഷ്യർക്കു
ദുഷ്ടത കാട്ടുവാനൊട്ടും മടിയില്ല.”