അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

24 “വീരവാളിച്ചേല കിട്ടിയെന്നാകിലോ
പോരാ തരിവള കിട്ടുവാനാഗ്രഹം.”

25 “ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്നഭാവം നശിക്കും കുമാരക!”
(ധ്‌റുവ ചരിതം)

26 “കാലത്തു തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കില്ല
കാലൻ വന്നടുക്കുമ്പോൾ കടാക്ഷിച്ചാൽ ഫലമില്ല.”
(നാളായണീചരിതം)

27 “കണ്ണടച്ചിങ്ങിരുട്ടാക്കി നടന്നാൽ മറ്റുലോകർക്ക്
കണ്ണു കാണാതാകയില്ല, താൻമറിഞ്ഞു കുണ്ടിൽവീഴും.”
(പഞ്ചേന്ദ്രാപാഖ്യാനം)

28 “പടിക്കൽപ്പാറ പൊന്നെങ്കിൽ പാതിതേവർക്കെന്നപോലെ.”

29 “ഉറക്കത്തിൽ പണിക്കത്തമൊരുത്തർക്കും വരത്തില്ല
കരുത്തില്ലാക്കുരുതാനേ കരുത്തൊന്നും വരുത്തില്ല.”