അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

30 “കുംഭകോണേ കൃതംപാപം
കുംഭകോണേ വിനശ്യതി.”

31 കൊറെറാരുത്തൻ വഴിപോലെ കുഴിച്ചെന്നലതുകൊണ്ട്
മറെറാരു മാനുഷൻതൻ്റെ വിശപ്പു തീരുമാറുണ്ടോ?”

32 “ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളൂ ധരിച്ചാലും
ചോറുണ്ടെങ്കിലേ നല്ല കറികൊണ്ടു കണക്കുള്ളൂ.”
(ത്രിപുരദഹനം)

33 “കുണ്ടുകിണററിൽ തവളക്കുഞ്ഞിനു
കുന്നിന്മീതെ പറക്കാൻ മോഹം
(രുഗ്‌മിണിസ്വയംവരം)

34 “കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറുപുലിയോടു ഫലിക്കില്ലേതും.”