അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

35 “പണമെന്നുള്ളതിനോടെടപെട്ടാൽ
പ്രണയം കൊണ്ടൊരു ഫലമില്ലേതും.”

36 “പണമുള്ളവനെപ്പാട്ടിൽ വരുത്താൻ
പണിചെയ്യുന്നതു പാർത്ഥിവധർമ്മം. ”

37 “മാററാരിൽക്കനിവേറ്റമതുള്ളൊരു
കൂററാരേക്കാൾ മാററാർ നല്ലൂ.”
(ഘോഷയാത്ര)

38 “തോണി കടന്നാൽ തൊഴകൊണ്ടെന്തൊരു
നാണയമുണ്ടതുപോലെ സമസ്തം.”

39 “കയ്യിൽ കിട്ടിയ കനകമുപേക്ഷി-
ചിയ്യംകൊൾവാനിച്ചിക്കുന്നു.”

40 “തരുണിതരുണന്മാരന്യോന്യം
തരമായരുവാൻ ദുർഘടമത്രേ.”