തുള്ളലുകളിലെ ഭാഷ.
41 “അങ്ങാടികളിൽ തോൽവിപിണഞ്ഞാൽ
അമ്മയോടപ്രിയമെന്നതുപോലെ.”
42 “നല്ലൊരു പാട്ടും കൊട്ടും കേട്ടാൽ
കല്ലിനു ഭാവവികാരമതുണ്ടോ?”
(നളചരിതം)
43 “ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.
44 “എല്ലാം ചെയ്യാം മഹതാമെന്നൊരു
ചൊല്ലുണ്ടായതു നിരൂപിക്കുമ്പോൾ.
(അംബരീഷചരിതം)
45 “തട്ടും കൊട്ടും ചെണ്ടയ്ക്കത്രേ.
കിട്ടും പണമതു മാരാന്മാർക്ക് .”
46 “കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പോഴുമില്ലൊരു സുഖമറിയേണം.”
(സ്യമന്തകം)
