തുള്ളലുകളിലെ ഭാഷ.
47 “ആശാനക്ഷരമൊന്നു പിഴച്ചാൽ
അൻപത്തൊന്നു പിഴയ്ക്കും ശിഷ്യനു്..”
(ശീലാവതീചരിതം)
48 “ചതിപെട്ടാൽ പുനരെന്തരുതാത്തൂ?
ഗതികെട്ടാൽ പുലി പുല്ലും തിന്നും”
(ഹിഡുംബവധം)
തുള്ളലുകളിലെ ലോകോക്തികളെ ക്രോഡീകരിക്കുന്നതായാൽ അതുതന്നെ വലിയൊരു ഗ്രന്ഥത്തിനു വകയുണ്ടാകും. ആകയാൽ ഇത്രമാത്രംകൊണ്ടു തൃപ്തിപ്പെടുവാനേ ഇവിടെ തരമുള്ളൂ. നമ്പ്യാരുടെ ഈവക സൂക്തികൾ സംസാരഭാഷയിലും സാഹിത്യഭാഷയിലും ഒരുപോലെ പ്രയോഗിക്കുവാൻ പറ്റിയവയാണെന്നുള്ളത് അവയുടെ ഒരു വിശേഷഗുണമാകുന്നു. പ്രസ്തുത പ്രയോഗങ്ങളുടെ സർവ്വ സാധാരണത്വം തന്നെ തുള്ളലുകളുടെ ഖ്യാതിയെ നാടെങ്ങും മാറെറാലിക്കൊള്ളിക്കുവാൻ മതിയാകുന്നവയാണു്.
