അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

‘ഒന്നും തിരിയാത്താളുകളുണ്ടിഹ
മന്ദന്മാരവരെന്തിനുകൊള്ളാം
തിന്നുമുടിപ്പാനല്ലാതവരാ-
ലൊന്നുമിനിക്കൊരുലാഭമതില്ല.
ഒന്നിനയച്ചാലതു സാധിക്കി-
ല്ലെന്നല്ലമളിയുമൊന്നുപിണയ്ക്കും
തന്നത്താനറിയാത്തൊരുകൂട്ടം
വന്നു നിറഞ്ഞു നമ്മുടെ നാട്ടിൽ’ (ഘോഷയാത്ര)

‘ഉണ്ണണമെന്നുമുറങ്ങണമെന്നും

* * * * *
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.’ (പാത്രചരിതം)

‘കല്ലിലും പുല്ലിലും കാലിൽത്തറയ്ക്കുന്ന
മുള്ളിലും വള്ളികൾക്കുള്ളിലും കുണ്ടിലും
തള്ളിയലച്ചു നടക്കുന്ന നിങ്ങളെ
തുള്ളി പതിന്നൊരു പെണ്ണും പുറപ്പെട്ടു
കണ്ടവസ്തുക്കളിൽ കാംക്ഷപൂണ്ടിട്ടവൾ
കൊണ്ടുവാ, കൊണ്ടുവാ എന്നു കല്പിക്കയും
ശണ്ഠകൂട്ടിടുമെന്നോർത്തു ഭയപ്പെട്ടു
മണ്ടിത്തുടങ്ങും മടങ്ങാതെ നിങ്ങളും.’  (ക. സൗഗന്ധികം)