തുള്ളലുകളിലെ വർണ്ണനാരീതി
‘വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ്വരൂ’ എന്നുള്ള അഭിപ്രായമാണു് അവർക്കുണ്ടായിരുന്നതു്. നമ്പ്യാരുടെ നിലയാകട്ടെ ഇപ്പറഞ്ഞതിനു വിപരീതവുമാകുന്നു.
“ഭൂവിവന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കയും മോദം
ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല
കവിതാചാതുര്യമുള്ള കവിവാണിപ്രയോഗത്ത
ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു’
എന്നുള്ള പ്രസ്താവനയിൽ അദ്ദേഹം ഈ സംഗതി വ്യക്തമാക്കിയിട്ടുമുണ്ടു്. അതിനാൽ ഭൂരിപക്ഷത്തിൻ്റെ ഭൂരിസുഖത്തെ പുരസ്കരിച്ചാണു് നമ്പ്യാർ കവിത ചമച്ചിട്ടുള്ളതെന്നു സ്പഷ്ടമാകുന്നു. അഭിജ്ഞന്മാരുടെ അഭിനന്ദനത്തേക്കാൾ സാമാന്യജനങ്ങളുടെ സംതൃപ്തിയും സമാദരവുമാണു് നമ്പ്യാർ കൂടുതലായി കാംക്ഷിച്ചിട്ടുള്ളത്. ആകയാൽ അതിലേയ്ക്കും പറ്റിയ ചില രചനാരീതികളും സ്വകൃതികളുടെ ആദർശമായി അദ്ദേഹം സ്വീകരിച്ചു. തുള്ളൽക്കഥകളുടെ സർവ്വ വ്യാപകമായ വിജയത്തിൻ്റെ പരമരഹസ്യം അതാണ്’. ഇനി, അവ ഓരോന്നും തൽകൃതികളിൽ എത്രത്തോളം വിജയകരമായി പരിണമിച്ചിട്ടുണ്ടെന്നു നമുക്കു സാമാന്യമായിട്ടൊന്നു പരിശോധിക്കാം.
വർണ്ണനകളിൽ ആപാദചൂഡം നിഴലിച്ചുകാണുന്ന തന്മയത്വം അഥവാ അനുഭവരസമാണു് തുള്ളലുകളിൽ
