അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

വികടകിരീടം വിദ്രമഹാരം
വികസിതസുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞു…..
പട്ടുകൾ പലതും കെട്ടിയുടുത്തുട
നെട്ടുമുളം ചില ചേലകൾ ചുററി
പട്ടുറുമാലും തലയിൽക്കെട്ടി,

യാണു് അവർ നടന്നുതുടങ്ങിയതു്.

‘കനകമണിഞ്ഞൊരു കരിവര കണ്ടേ
കനിവൊടു കേറിയിരുന്നു’

വെള്ളക്കുടയും, വെഞ്ചാമരവും ‘അനവധി തഴയും മുത്തുക്കുടയും ധനവിഭവങ്ങളനേകമനേകം’ പ്രത്യക്ഷീകരിച്ചുകൊണ്ടാണു ദുര്യോധനൻ്റെ പുറപ്പാട്. കൊലയാനകൾക്കും കാലാൾപ്പടകൾക്കും പുറമേ,

‘പന്തിനിരന്നൊരു കുതിരപ്പടയും’

ഉണ്ടു്, പഴയമട്ടിലുള്ള ആയുധങ്ങളെക്കൂടാതെ ‘ലന്തത്തോക്ക്’, ‘പറങ്കിത്തോക്കുകൾ’

എന്നീ പുതിയ ആയുധങ്ങളും ഹസ്തിനപുരത്തിലെ സുയോധനസേനകൾ കരസ്ഥമാക്കിയിരുന്നു. പുരാണകഥയിൽ അന്നത്തെ ചെമ്പകശ്ശേരി രാജധാനിയിലെ നടപടികൾ എങ്ങനെ പ്രതിഫലിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക!

ദ്വാരകാപുരിയിലെ സൈന്യശേഖരം അതിവി ചിത്രമായിരിക്കുന്നു. നാട്ടിലിരിക്കും നായന്മാരെക്കൂടാതെ

‘പട്ടാണികൾ പല കുതിരക്കാരും
കോട്ടപ്പടിയിൽ കാവൽക്കാരും
കാട്ടാളന്മാർ മുക്കോപ്പരിഷകൾ
കൊട്ടക്കാരന്മാരും പലവക