അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

രാവണൻ ചിത്രയോധിയെ അയച്ചു കാർത്ത വീര്യാർജുനനെ അറിയിക്കുന്ന സംഗതികൾ എത്ര രസപ്രദമായിരിക്കുന്നു!

“കപ്പംതരണം കാലംതോറും
വിളവിൽ പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം;
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം
മാടമ്പികളുടെ പദവികളൊന്നും
കൂടുകയില്ലാ നമ്മുടെ നാട്ടിൽ
വീടന്മാരും വിളവുകൾ നെല്ലുകൾ
വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും
നാലാലൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാർ പട-
വില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാ-
നാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കിടി-
കൊള്ളുന്താനുമതോർത്തിടേണം.’

ത്രിപുരദഹനത്തിൽ ദേവന്മാരുടെ പദവിയെപ്പററി പറയുന്നതിങ്ങനെയാണ്:-

‘നാട്ടിലെങ്ങുമനർത്ഥങ്ങളൊന്നുമില്ലാത്ത കാലത്തി-
കൂട്ടമെത്ര സമർത്ഥന്മാർ വലുപ്പമങ്ങനെതന്നെ
പെട്ടകം കുട്ടകം കുട്ടിപ്പട്ടരും വാലിയക്കാരും
പെട്ടിയും കട്ടിലും വട്ടംകൂട്ടിന പൊന്നുറവാളും
വഞ്ചിയും സഞ്ചിയും വെള്ളിക്കാഞ്ചിയും കാഞ്ചനക്കോപ്പും
പഞ്ചവും തഞ്ചവും കിഞ്ചിൽ പുഞ്ചിരിക്കൊഞ്ചലും’